Friday, April 16, 2010

ഗുല്‍മോഹര്‍

ഇന്നും അവളോടുള്ള പ്രണയം പറയണമെന്ന് തോന്നി... ഒരുപാടു നേരം അടുത്തിരുന്നിട്ടും.. പോകാന്‍ നേരം വായില്‍ തുപ്പല്‍ വറ്റി... വാക്കുകള്‍ പുറത്തു വന്നില്ല ... അവള്‍ യാത്ര പറയുമ്പോള്‍ എന്‍റെ കണ്ണുകളിലേക്കു തന്നെ അവള്‍ നോക്കി... ഞാന്‍ അത് പറയുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നുവോ??... ഗുല്‍മോഹര്‍
മരങ്ങള്‍ക്കിടയിലൂടെ അവള്‍ പോയി... കുറെ ദൂരം നടന്നു അവള്‍ തിരിഞ്ഞു നോക്കി... സിമെന്റ് ബെഞ്ചില്‍ അനങ്ങാന്‍ പോലും ആവാതെ ഞാന്‍ ഇരുന്നു... പിന്നീട് ആ വഴിയിലൂടെ ആരൊക്കെയോ കടന്നു പോയി.... ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ആ വഴിയില്‍ ഇരുന്നു... ആ വഴിയിലൂടെ അവള്‍ വന്നു... കൂടെ വന്ന ആളെ നേര്‍ത്ത പരിജയം തോന്നി എനിക്ക്... അതേയ് ഞാന്‍ പറയാന്‍ മടിച്ചത് അവന്‍ പറഞ്ഞിരിക്കുന്നു... ആ വഴിയിലൂടെ അവര്‍ ഒരുമിച്ചു നടക്കുന്നത് പിന്നെ പലപ്പോഴും ഞാന്‍ കണ്ടു... ഒരിക്കല്‍ അവള്‍ നടന്നത് തനിച്ചായിരുന്നു ... കരഞ്ഞു കലങ്ങിയ കണ്ണ് ആയാണ് അവള്‍ വന്നത്... എന്‍റെ തോളുകള്‍ ഞാന്‍ അവള്‍ക്കു കൊടുത്തു... ഒരുപാടു നേരം കരഞ്ഞ ശേഷം തിരിച്ചു പോകാന്‍ നില്‍ക്കുമ്പോഴും അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി...ഞാന്‍ പറയാന്‍ മടിച്ച കാര്യം അവള്‍ അറിഞ്ഞിരിക്കുന്നു... എന്‍റെ ൈകകളില് മുറുകെ പിടിച്ചു അവള്‍ പറഞ്ഞു കൂടെ വേണം എന്നും നല്ല സുഹൃത്തായിട്ടു... ഒരു പാട് ദൂരം ഞങ്ങള്‍ നടന്നു... ഒന്നും സംസാരിച്ചില്ലെങ്കിലും ഹൃദയങ്ങള്‍ പരിഭവം പങ്കു വയ്ക്കുന്നത് ഞാന്‍ അറിഞ്ഞു...

2 comments:

മഹേഷ്‌ വിജയന്‍ said...

ഈ കഥയ്ക്ക്‌ 'പറയാന്‍ മറന്നത്' എന്ന തലക്കെട്ടല്ലേ കൂടുതല്‍ ചേരുക?

പിന്നെ. ഒരു തെറ്റുണ്ട്...
"ഇന്നും അവളോടുള്ള പ്രണയം പറയണമെന്ന് തോന്നി"
ഇതിനു മുന്‍പും അവളോടുള്ള പ്രണയം അയാള്‍ പറഞ്ഞിട്ടുണ്ട്. ഇന്നും പറയണമെന്ന് തോന്നി. ഇതാണ് ഈ വാക്യത്തിന്റെ അര്‍ഥം.
സത്യത്തില്‍ വേണ്ടത് ഇങ്ങനെയാണ്... "ഇന്നെങ്കിലും അവളോടുള്ള പ്രണയം പറയണമെന്ന് തോന്നി"

അന്ന്യൻ said...

പറയാതിരുന്ന സ്നേഹം എന്നും വിതുമ്പുന്ന ഒരു നൊമ്പരമാണു….