Sunday, May 16, 2010

ഞാന്‍ ഏറ്റവും ഇഷ്ടപെട്ടിരുന്ന ദിവസങ്ങള്‍....

ഇന്ന് അശ്വതിയുടെ കല്യാണം... ഞങ്ങള്‍ ക്ലാസ്സില്‍ നിന്ന് എല്ലാരും പോയിരുന്നു... നാളെ മുതല്‍ ഇനി കുറച്ചു ദിവസത്തേക്ക് ക്ലാസ്സില്ല ഒരു പാട് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചെയര്‍മാന് മനസ്സലിവു തോന്നി തന്ന അവധി ആണ്... എന്ത് ചെയ്യും ഇനി പത്ത് ദിവസം... ഒരുപാടു പ്ലാനുകള്‍ ഉണ്ട്... നെല്ലിയാമ്പതി, മൂകാംബിക എന്നൊക്കെ മനസ്സില്‍ ഉണ്ട്... അമ്മയ്ക്ക് ആഗ്രഹം നെല്ലിയാമ്പതിയില്‍ പോകാനാണ്... പണ്ട് ഞങ്ങള്‍ താമസിച്ചിരുന്നത് അവിടെയാണ്.. പക്ഷെ എനിക്കവിടം നല്ല ഓര്‍മ ഇല്ല... അവിടെ താമസിക്കുമ്പോള്‍ ഞാന്‍ അമ്മേടെ വയറ്റില്‍ ആയിരുന്നു... അപ്പോള്‍ എങ്ങനെ ഓര്‍ക്കാനാണ്??..

എനിക്ക് പോകാന്‍ ഇഷ്ടം നിലമ്പൂര്‍ ആണ്...പണ്ട് എല്ലാ വെക്കേഷനും ഞങ്ങള്‍ നിലമ്പൂര്‍ പോകുമായിരുന്നു... എനിക്കിന്നും ഓ൪മ ഉണ്ട്... കാടിനു നടുക്കുള്ള വീട്... പിന്നെ ഞങ്ങള്‍ രാവിലെ കുളിക്കാന്‍ പോകാറുള്ള പുഴ... കാട്ടിന് നടുക്കൂടെ നടക്കണം പുഴയില്‍ പോകാന്‍... പോകുന്ന വഴിക്ക് ഇലകള്‍ക്കിടയിലൂടെ നേരിയ സൂര്യ പ്രകാശം മാത്രം... ഒരു ചിതല്‍ പുറ്റുണ്ടു വഴിയില്‍... എനിക്ക് പേടിയാരുന്നു ആ പുറ്റു.... ആ സ്ഥലം എത്തുമ്പോള്‍ ഞാന്‍ പപ്പേടെ തോളില്‍ കേറും... കാടിന് നടുകൂടെ ചെറിയ വഴി മാത്രേ ഉള്ളു... ഇരുട്ടത്തൂടെ ഉള്ള യാത്ര പോലെ ഉണ്ടാവും.. മെല്ലെ മെല്ലെ വെളിച്ചം ദൂരെ കാണും.... പിന്നെ വിശാലമായ പുഴയാണ് അധികം ആഴമില്ല .... ഞാനും ഏട്ടനും മീന്‍ പിടിക്കും അവിടെ...അച്ഛന്‍ ഞങ്ങളെ ൈകയില് കിടത്തി നീന്തിപ്പിക്കുമായിരുന്നു...ഒരിക്കല്‍ പപ്പ നീന്തിക്കൊണ്ടിരുന്നപ്പോ പപ്പക്ക് കൂട്ടായി ഒരു നീര്‍ക്കോലിയും നീന്തി... ഞങ്ങള്‍ എല്ലാം പേടിച്ചു... അപ്പൊ ചേട്ടന്‍ പറഞ്ഞു ആ നീര്‍ക്കോലി പപ്പേടെ കൂടെ റേസ് വച്ചതാന്നു... പക്ഷെ ജയിച്ചത്‌ പപ്പയാ... അതിനടുത്തായി ഒരു പൊട്ട കുളവും ഉണ്ടാരുന്നു... ഒരിക്കല്‍ ഞാനും ഏട്ടനും എന്‍റെ പുതിയ ഡ്രസ്സ്‌ കീറി മീന്‍ പിടിച്ചു... ആ തുണി ഒഴുകി പോയി...പിന്നെ ഞങ്ങള്‍ നോക്കിയപ്പോള്‍ ആ തോര്‍ത്ത്‌ ആ പൊട്ട കിണറ്റില്‍ കിടക്കുന്നുണ്ടായിരുന്നു ...അതെങ്ങനെ എന്ന് ഞങ്ങള്‍ക്കിന്നും അറിയില്ല...

ഇരുട്ടത്തുടെ ആ വഴി ഒക്കെ വരാന്‍ എനിക്ക് പേടിയാരുന്നു...വീടെത്തുമ്പോള്‍ വെളിച്ചം വരും...കുഞ്ഞു മുറ്ററ്റമാ വീടിനു... സ്റ്റെപ് കേറിയാലെ വീടിന്‍റെ മുറ്റം എത്തു... കുറേ സ്റ്റെപ് ഉണ്ട്... മുറ്ററ്റത്തു കുറേ പൂച്ചെടികള്‍ ഉണ്ട്... ഞങ്ങളുടെ വീടിന്‍റെ ഒരു റൂം അടച്ചിട്ടിരുന്നു... അതില്‍ കുറെ കോഴികളെ പിടിചിട്ടിട്ടുണ്ടാരുന്നു ... അത് ഞങ്ങള്‍ക്ക് ഓരോ ദിവസം കഴിക്കാനാണ്... അവിടെ ഒരു മാമന്‍ ഉണ്ടാരുന്നു ആ മാമന്‍ ആണ് എല്ലാം വച്ചുണ്ടാക്കി തന്നിരുന്നത്.. ആ മാമന്‍റെ രണ്ടു മക്കള്‍ ലുട്ടാപ്പിയും സീതയും അവരടെ കൂടെയരുന്നു ഞങ്ങള്‍ കളിച്ചത്... ഇന്നും അവിടുത്തെ ഓരോ സ്ഥലവും എനിക്ക് ഓര്‍മ ഉണ്ട്.. ആ വീടിന്റെ മണവും.. രാത്രി ഉള്ള കുറുക്കന്റെ കൂവലും എല്ലാം...

7 comments:

maharshi said...

ഓ എന്‍ വിയുടെ ഒരു വട്ടം കൂടിയെന്‍...........എന്ന ഗാനം മനസ്സിരുത്തി ഒന്ന് കേള്‍ക്കു എന്നിട്ട് ഒന്ന് കൂടെ എഴുതു...

ഉപാസന || Upasana said...

ഖണ്ഡിക തിരിച്ച് ഭംഗിയായി എഴുതൂ‍ൂ സുഹൃത്തേ
:-)

എറക്കാടൻ / Erakkadan said...

അറ്റ് ലീസ്റ്റ് ഒരു പാരഗ്രാഫെങ്കിലും ആകാമായിരുന്നു

anamika said...

ippol seri aayille...

മഹേഷ്‌ വിജയന്‍ said...

ഒരു ദിവസം നിലമ്പൂര്‍ കാട്ടിലേക്ക് ഞാനും വരാം...അവിടെ ഏറുമാടം ഒക്കെ ഉണ്ടാകുമോ?

ഇത്രയൊക്കെ നല്ല ഓര്‍മ്മകളും പ്രകൃതിയോടു ഇണങ്ങിയും ജീവിച്ചിത്തുള്ള ഒരാള്‍ക്ക്‌ ഇനിയും ഒരുപാട് മികച്ച രീതിയില്‍ എഴുതാന്‍ കഴിയും....
ഒന്ന് ശ്രമിച്ചു നോക്കൂ.....വെട്ടിയും തിരുത്തിയും...ഒരു തവണ അല്ല, പല തവണ..

anamika said...

@mahesh vijayan
ഇപ്പോള്‍ വായിച്ചപ്പോള്‍ എനിക്കും കളിക്കുടുക്ക വായിക്കുന്നത് പോലെ തോന്നി...

അന്ന്യൻ said...

ഇപ്പോഴും കൈവശമുണ്ടോ ആ വീടും പുരയിടവുമൊക്കെ?