Friday, June 18, 2010

തനിയെ...


അവന്‍ എന്നെ കരയിപ്പിക്കും എന്നറിഞ്ഞാലും ഞാന്‍ ആ കളി ഇഷ്ടപെട്ടിരുന്നു... ഇടവഴിയിലൂടെ കുടയില്‍ അവന്‍റെ കൂടെ ഓടുക... മഴയുടെ കാഠിന്യം കൂടി ഇരുട്ട് മൂടുമ്പോള്‍ ആ വഴിയില്‍ എന്നെ തനിച്ചാക്കി അവന്‍ ഓടി മറയുക... അവനെ പ്രതീക്ഷിച്ചു ഞാന്‍ ആ മഴയില്‍ നില്‍ക്കും....


 അവന്‍ വരില്ലെന്ന് തിരിച്ചറിയുമ്പോ തിരിച്ചു പോവുക... ഓരോ മഴക്കാലം വരുമ്പോഴും കുടയില്‍ കേറാന്‍ അവന്‍ ക്ഷണിക്കുമ്പോഴും എനിക്കറിയാം... ഈ വഴിയില്‍ എവിടെയോ ഞാന്‍ ഉപേക്ഷിക്കപെടുമെന്നു... എങ്കിലും അവന്‍റെ കൂടെ മഴയെ അറിഞ്ഞു പോകാന്‍ എനിക്കിഷ്ടമായിരുന്നു... എത്ര കരഞ്ഞാലും അവന്‍റെ ആ വര്‍ണ്ണ കുടയില്‍ മഴയത്ത് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു...


 അവനൊരു കൌതുകം മാത്രമായിരുന്നു എന്‍റെ കണ്ണീര്‍ ... മഴ തുള്ളികല്‍ക്കൊപ്പം തുള്ളി കളിക്കുന്ന ചെറു തുള്ളികള്‍.... അത്രമാത്രമായിരുന്നു അവനു എന്‍റെ കണ്ണുനീര്‍... ചിലപ്പോള്‍ ആ കണ്ണുനീര്‍ അവന്‍ ഇഷ്ടപെട്ടിരിക്കാം അത് കൊണ്ടാവാം അവന്‍ ആ കളി ഇഷ്ടപെട്ടിരുന്നത്... തിരിച്ചറിവ് ആകുന്ന ഒരു ദിവസം ഞാന്‍ ആ കളി നിര്‍ത്തുമെന്ന് അവന്‍ ഓര്‍ത്തിരിക്കില്ല... ആ മഴയും ആ വര്‍ണ്ണ കുടയും നഷ്ടങ്ങള്‍ മാത്രമായിരുന്നു എനിക്ക്... പക്ഷെ നഷ്ടങ്ങള്‍ ആണല്ലോ എന്നും ലാഭങ്ങളുടെ വില നമ്മെ അറിയിക്കുന്നത്...

9 comments:

alok said...

കുറെ കാലത്തിനു ശേഷം നീതുവില്‍ നിന്നും ഉണ്ടായ നല്ലൊരു എഴുത്ത് ....
അവസാനം വരെ അതിന്റെ മൂഡ്‌ -- എന്തോ ഒരു നല്ല മൂഡ്‌ അവസാനം വരെ അങ്ങിനെ തന്നെ
നിര്‍ത്താന്‍ കഴിഞ്ഞു...
എന്തായാലും അടിപൊളി ....!!!

Once again u r jst great...!!

anamika said...

അനുഭവങ്ങളാണ് നല്ല കൃതികള്‍ സമ്മാനിക്കുന്നത്... ഈ അനുഭവം തന്ന വ്യക്തിക്ക് നന്ദി...

അനിയൻ തച്ചപ്പുള്ളി said...

ഒരു വിയോജിപ്പ് രേഖപ്പെടുത്തുകയാണു.
എം.ടി മഹാനായ എഴുത്തുക്കാരൻ തന്നെ,തീർച്ചയായും അതംഗീകരിക്കുന്നു പ്ക്ഷെ ആ കഥകളെല്ലാം ഒരു നാലുക്കെട്ടിൽ ഒതുങ്ങി പോകുന്നതായി തോന്നുന്നു.
തോന്നലായിരിക്കാം.
പ്ക്ഷേ നീതികരിക്കന്നാവത്ത ഒരു തെറ്റ് പഴ്ശ്ശിരാജയിലൂടെ അദ്ധേഹം ചെയ്തിരിക്കുന്നു.രാജഭരണം ഉറപ്പിക്കുവാൻ യുദ്ധം ചെയത ഒരു രാജാവിനെ വീരനായകനായി ചിത്രീകരിച്ചത് എന്തിനായിരിക്കാം?കച്ചവട മൂല്യത്തിൽ കണ്ൺ വെക്കുന്ന ഒരു സാധരണ എഴുത്തുക്കാരനായി മാറുകയാണേ​‍ാ അദ്ധേഹവും?

ആരാധന പാത്രമാണു എം ടി എന്ന് പറഞ്ഞത് കൊണ്ടു ചോദിച്ചതാണു.
എന്തായിരുന്നാലും നന്നായിടുണ്ട്.

അനിയൻ തച്ചപ്പുള്ളി said...

തെറ്റി പോസ്റ്റ് ചെയ്തതാണു.വായനാവാരത്തിനുള്ള അഭിപ്രായമാണു.

മഹേഷ്‌ വിജയന്‍ said...

"നഷ്ടങ്ങള്‍ ആണല്ലോ എന്നും ലാഭങ്ങളുടെ വില നമ്മെ അറിയിക്കുന്നത്"
സത്യം... അപ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നതാണ് അല്ലേ നല്ലത്?

anamika said...

@mahesh vijayan
തീര്‍ച്ചയായും നഷ്ടങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് നാം ലാഭങ്ങള്‍ തിരിച്ചറിയുന്നത്‌

ഓലപ്പടക്കം said...

തീയിനെ പ്രണയിച്ച്, കൂട്ടുകൂടാന്‍ കൊതിച്ചു പറന്നടുത്ത്, ഒത്തു ചേരും മുന്‍പേ ചിറകു കരിഞ്ഞു വീഴുന്ന ഈയാം പാറ്റകളല്ലേ നമ്മളെല്ലാം..

anamika said...

@ഓലപ്പടക്കം
വീണ്ടും പ്രണയത്തെ തേടി പോകാന്‍ മടിക്കുന്നില്ല എന്നത് വാസ്തവം

അന്ന്യൻ said...

ഇഷ്ടായി, ഒത്തിരി… ഒത്തിരി… ഒത്തിരി…